സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കെആർഎഫ്ബി വികസിപ്പിക്കുന്ന മൂന്ന് റോഡുകൂടി ഉടൻ തുറന്നുനൽകും. എംജി രാധാകൃഷ്‌ണൻ റോഡ് (തൈക്കാട് ഹൗസ്– കീഴേ തമ്പാനൂർ), കിള്ളിപ്പാലം–-അട്ടക്കുളങ്ങര റോഡിന്റെ ഒരു റീച്ച്, ആൽത്തറ–ചെന്തിട്ട റോഡിന്റെ ഒരു റീച്ച് എന്നിവയാണ് ആദ്യഘട്ട ടാറിങ്ങിനായി സജ്ജമാകുന്നത്. എം ജി രാധാകൃഷ്‌ണൻ റോഡിന്റെ മോഡൽ സ്കൂൾ ജങ്ഷൻ മുതൽ ശാസ്താക്ഷേത്രം വരെയുള്ള ഭാഗം ചൊവ്വാഴ്ചയോടെ ടാർ ചെയ്യും. ആൽത്തറ–ചെന്തിട്ട റോഡിന്റെ ഒരു ഭാഗമായ നോർക്ക മുതൽ ആനിമസ്ക്രീൻ ജങ്ഷൻ വരെയുള്ള ഒരു വരിയും കിള്ളിപ്പാലം–-അട്ടക്കുളങ്ങര റോഡിന്റെ കിള്ളിപ്പാലം മുതൽ തേരകം ക്ഷേത്രംവരെയുള്ള ഭാഗം എന്നിവ വിഷുവിന് മുമ്പ് തുറക്കും. ടാറിങ്ങിന് മുന്നോടിയായ പ്രവൃത്തികൾ ആരംഭിച്ചു. കേബിളുകളും മറ്റും ഡക്ടുകളിലൂടെ കടത്തിവിട്ടു.
Comments