ഇന്ധനവില വീണ്ടും കൂട്ടി ; എല്ലാ ജില്ലകളിലും ഡീസല്‍ 100 കടന്നു

കൊച്ചി : രണ്ട് ദിവസത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും ഇന്ധനവില കൂട്ടി. ഈ മാസം 15-ാംതവണയാണ് കൂട്ടുന്നത്. ബുധൻ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ 14 ജില്ല്ലയിലും ഡീസൽ വില 100 കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 102.03 രൂപയും പെട്രോളിന് 108.44 രൂപയുമായി. കൊച്ചിയിൽ 100.10, 106.37 രൂപ, കോഴിക്കോട് 100.40 ,106.66 രൂപ എന്നിങ്ങനെയാണ്‌ വില. 20 ദിവസത്തിനുള്ളിൽ ഡീസലിന് 5.67 രൂപയും പെട്രോളിന് 4.81 രൂപയുമാണ് കൂട്ടിയത്.

Comments
Spread the News