ആറ്റിങ്ങലിൽ ബിജെപി പ്രവർത്തകർ കൂട്ടത്തോടെ സി പി എം ലേക്ക്

കേന്ദ്രമന്ത്രി വി. മുരളീധരൻ മത്സരിക്കുന്ന ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിൽ ബിജെപി പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നു. ഒബിസി മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ പത്തു പേർ സിപിഐഎംമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.ഇടതുപക്ഷ ജനാധിപത്യ മുന്നണി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പത്തു പേരെയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

ബൂത്ത് ഭാരവാഹികൾ ഉൾപടെ പത്തു പേരാണ് ബി ജെ പി വിട്ടത്. വി.മുരളീധരൻ അടക്കമുള്ള സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ബി ജെ പി അംഗത്വം ഉപേക്ഷിക്കുന്നതെന്ന് പുറത്ത് വന്നവർ പറഞ്ഞു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വക്കം പഞ്ചായത്തിൽ പെടുന്നവരാണ് കഴിഞ്ഞ ദിവസം പാർട്ടി വിട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ ബിജെപി പ്രവർത്തകർ പാർട്ടി വിട്ട് പുരോഗമന പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ എത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ പറഞ്ഞു. ആറ്റിങ്ങലിൽ വിപുലമായ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി ബിജെപി വിട്ട് വരുന്നവരെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറ്റിങ്ങലിൽ കാണുന്നത് വി.മുരളീധരൻ ഇഫക്റ്റാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത എ. എ.റഹിം. എം.പി പരിഹസിച്ചു. വി.മുരളീധരൻ കേരളത്തിന് വേണ്ടി മാത്രമല്ല ആറ്റിങ്ങലിലെ ബിജെപി പ്രവർത്തകർക്ക് വേണ്ടിയും ഒന്നും ചെയ്തിട്ടില്ലെന്ന് എ. എ റഹിം കൂട്ടിചേർത്തു.

തങ്കരാജ് – ഒ ബി സി മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻ്റ്, ദിലീപ്.റ്റി – ബിജെപി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡൻ്റ്, പ്രിയ – മഹിളാ മോർച്ച, അജി – ബൂത്ത് പ്രസിഡൻ്റ്, കുമാർ – ബൂത്ത് പ്രസിഡൻ്റ്, കനകരാജ് – ബൂത്ത് പ്രസിഡൻ്റ്, വിജയൻ – ബൂത്ത് പ്രസിഡൻ്റ്, സുനിൽ – ബൂത്ത് സെക്രട്ടറി, ശിവാനന്ദൻ – ബൂത്ത് പ്രവർത്തകൻ, ബാബു – ബൂത്ത് പ്രവർത്തകൻ എന്നിവരാണ് പാർട്ടി വിട്ടത്.

Comments
Spread the News