വിവിധ സഹകരണസംഘങ്ങളിലേക്കുള്ള പരീക്ഷത്തീയതികള്‍ അറിയാം

സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 2023 ഡിസംബർ 20-ലെ വിജ്ഞാപനപ്രകാരം വിവിധ സഹകരണസംഘങ്ങളിലേക്കുള്ള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ തസ്തികകളിലെ പരീക്ഷകള്‍ മേയ് 12-ന് ഓണ്‍ലൈനായും അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക് തസ്തികകളിലെ പരീക്ഷകള്‍ യഥാക്രമം മേയ് 18-നും 19-നും ഒ.എം.ആർ.മുഖാന്തരവും നടത്തും.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ തസ്തികകളിലെ പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ 27 മുതലും അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലെ പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ മേയ് മൂന്നുമുതലും ഉദ്യോഗാർഥികളുടെ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജൂനിയർ ക്ലാർക്ക് തസ്തികയിലെ പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ മേയ് മൂന്നിനു മുൻപായി ഉദ്യോഗാർഥികള്‍ക്ക് തപാല്‍വഴി അയക്കും.

വിവരങ്ങള്‍ക്ക്: 0471 2468690, 2468670

Comments
Spread the News