ദൂരദർശൻ ലോഗോയും കാവിയടിച്ച്‌ മോദി സർക്കാർ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായി ദൂരദർശൻ ന്യൂസ്‌ ചാനലിനെയും കാവിവത്‌കരിച്ച്‌ മോദി സർക്കാർ. ഡിഡി ന്യൂസ്‌ സമൂഹമാധ്യമമായ എക്‌സിലൂടെ പുതിയ കാവിനിറത്തിലുള്ള ലോഗോ ചൊവ്വാഴ്‌ച പുറത്തുവിട്ടു. ചുവപ്പു നിറത്തിലായിരുന്ന ലോഗോയാണ്‌ കാവിയിലേക്ക്‌ വഴിമാറിയത്‌. കേരളത്തെയും മലയാളികളെയും അപകീർത്തിപ്പെടുത്തിയുള്ള ‘ദി കേരള സ്‌റ്റോറി’ എന്ന സംഘപരിവാർ സിനിമ ദൂരദർശൻ അടുത്തയിടെ സംപ്രേക്ഷണം ചെയ്‌തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഇപ്പോൾ ഡിഡി ന്യൂസിന്റെ കാവിവത്‌കരണം.

പുതിയ ലോഗോയ്‌ക്കൊപ്പം ‘ഭരോസാ സച്ച്‌ കാ’ (സത്യത്തിന്റെ വിശ്വാസം) എന്ന വാക്യവും കൂടി ചേർത്തിട്ടുണ്ട്‌. എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ്‌ കാവിവത്‌കരണം ഡിഡി ന്യൂസ്‌ പ്രഖ്യാപിച്ചത്‌. മൂല്യങ്ങളിൽ മാറ്റമില്ലെങ്കിലും ഇനിയും പുതിയ രൂപമായിരിക്കുമെന്ന്‌ വീഡിയോയിൽ ഡിഡി ന്യൂസ്‌ വ്യക്തമാക്കി.

Comments
Spread the News