വോട്ടുത്സവം ; കേരളത്തിൽ 71 ശതമാനം പോ
ളി
ങ്

മതനിരപേക്ഷതയും ജനാധിപത്യവും പുലരുന്ന ഇന്ത്യക്കായി കേരളം വിധിയെഴുതി. രണ്ടാംഘട്ട പോളിങ്ങിൽ രാജ്യത്തെ മറ്റ്‌ 68 മണ്ഡലങ്ങൾക്കൊപ്പമാണ്‌ കേരളവും പോളിങ്‌ ബൂത്തിലെത്തിയത്‌. അവസാന വിവരമനുസരിച്ച്‌ 70.35 ശതമാനം പേർ വോട്ട്‌ ചെയ്‌തു. ആകെയുള്ള 2,77,49,159 വോട്ടർമാരിൽ 1,95,22,259 പേരാണ്‌ വോട്ട്‌ ചെയ്യാനെത്തി.

വെള്ളിയാഴ്‌ച രാവിലെമുതൽ പോളിങ്‌ ബൂത്തുകളിൽ കനത്ത തിരക്ക്‌ അനുഭവപ്പെട്ടു. ദ്രുതഗതിയിൽ ആരംഭിച്ച പോളിങ്ങിന്‌ ഉച്ചയോടെ അൽപ്പം വേഗത കുറഞ്ഞു. ചൂട്‌ കൂടിയതും ഉച്ചയോടെ ജുമുഅ നിസ്‌കാരത്തിനായി വിശ്വാസികൾ പള്ളികളിലേക്ക്‌ പോയതും പോളിങ്‌ മന്ദഗതിയിലാക്കി. വെയിൽ താഴ്‌ന്നതോടെ വീണ്ടും വോട്ടർമാർ ബൂത്തിലേക്കെത്തിയെങ്കിലും കഴിഞ്ഞ തവണത്തെ പോളിങ്‌ ശതമാനത്തിലേക്ക്‌ എത്തിയില്ല. 77.67 ശതമാനമായിരുന്നു 2019ലെ പോളിങ്‌. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 74.06 ശതമാനത്തിലേക്കും പോളിങ്‌ എത്തിയില്ല. ഏറ്റവും കൂടുതൽ പോളിങ്‌ നടന്നത്‌ കണ്ണൂരിലാണ്‌ 75.74 ശതമാനം. കുറവ്‌ പത്തനംതിട്ടയിൽ –- 63.35.

എൽഡിഎഫ്‌ കേന്ദ്രങ്ങളിലുണ്ടായ കനത്ത പോളിങ്‌ ഇടതുപക്ഷത്തിന്‌ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്‌. ഇടതുപക്ഷം മുന്നോട്ടുവച്ച മുദ്രാവാക്യം ജനമേറ്റെടുത്തെന്ന്‌ തെളിയിക്കുന്നതാണ്‌ പോളിങ്‌ എന്ന്‌ എൽഡിഎഫ്‌ നേതാക്കൾ വിലയിരുത്തി.

Comments
Spread the News