Site icon Ananthapuri Express

ഈച്ച അല്ല ആന വന്നാലും വിഴുങ്ങും ; അവതാരകയുടെ പ്രൊഫഷണലിസം കണ്ട് വാ പൊളിച്ച് സോഷ്യൽമീഡിയ

ന്യൂസ് റൂം അബദ്ധങ്ങൾ സോഷ്യല്‍മീഡിയയില്‍ വലിയ തോതിൽ വൈറലാകാറുണ്ട്. എന്നാൽ അതിൽ നിന്നും കുറച്ച് വ്യത്യസ്ഥമായ ഒരു ന്യൂസ് റൂം കാഴ്ചയാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ തരം​ഗമാകുന്നത്.

വാര്‍ത്താ വായനയ്ക്കിടെ ബോസ്റ്റണ്‍ 25 ന്യൂസ് അവതാരക വനീസ വെല്‍ച്ചിന്‍റെ മുഖത്ത് വന്നിരുന്ന ഈച്ചയെ വിഴുങ്ങുന്നതാണ് വിഡിയോ. ആദ്യം കണ്ണിന് താഴെ വന്നിരുന്ന ഈച്ച പറന്ന് വായിലേക്ക് കയറുകയായിരുന്നു. ഒരു തരത്തിലുള്ള ഭാവവ്യാത്യസവുമില്ലാതെ അവതാരക ഈച്ചയെ വിഴുങ്ങുകയും വാര്‍ത്താ വായന തുടരുകയും ചെയ്തു. എല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ നടന്നു. അവതാരകയുടെ പ്രൊഫഷണലിസം കണ്ട് സോഷ്യൽമീഡിയയുടെ പോലും വാ പൊളിച്ച് നിൽക്കുകയാണ്.

Comments
Spread the News
Exit mobile version