Site icon Ananthapuri Express

അഗ്നിയെ അവഹേളിച്ച് നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രസ്സ് സമരം – VIDEO കാണാം

തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് ഹിന്ദുക്കൾ പവിത്രമായി കരുതുന്ന അഗ്നിയെ അവഹേളിച്ച് കോൺഗ്രസ്സ് സമരം നടന്നത്. ബാധ ഒഴിപ്പിക്കൽ പൂജ എന്ന പേരിലാണ് ഹോമകുണ്ഡമൊരുക്കി അഗ്നിയെ അവഹേളിച്ചത്. ഹോമം , പൂജ എന്നെല്ലാം പറയുന്നത് ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ഏറെ പവിത്രമായി കാണുന്നതാണ്. ഹോമങ്ങൾക്ക് ഉരുവിടുന്ന മന്ത്രങ്ങൾ, പൂജ സാമഗ്രികൾ എല്ലാം പ്രത്യേകതയുള്ളതുമാണ്. ഇവിടെ കോൺഗ്രസ്സുകാർ ഉരുവിടുന്നത് മന്ത്രമല്ല. അഗ്നിസാക്ഷിയായി പാരഡി മന്ത്രമാണ് ഉരുവിടുന്നത്. ഇത് അഗ്നിയെ അവഹേളിക്കുന്നതാണ് എന്ന് പുരോഹിതശ്രേഷഠന്മാർ പറയുന്നു. കോൺഗ്രസ്സിന് ഒത്താശ ചെയ്ത ബിജെപി ആർഎസ്എസ് നേതൃത്വം ഹിന്ദുക്കളെ അവഹേളിക്കാൻ കൂട്ടുനിന്നതിൽ പുരോഹിതർ അമർഷം രേഖപ്പെടുത്തി. ആചാരങ്ങളെ പരിഹസിക്കുന്നത് അസഹനീയമാണെന്ന് വിശ്വാസികളും പറയുന്നു. എന്തായാലും കോൺഗ്രസ്സ് വ്യത്യസ്തതയ്ക്ക് വേണ്ടി ചെയ്തത് വലിയ ഊരാക്കുടുക്ക് ആവുകയാണ്.

കോൺഗ്രസ്സ് സമരത്തിന്റെ വീഡിയോ ചുവടെ

 

Comments
Spread the News
Exit mobile version