ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌ത ഇഡിക്കും കേന്ദ്രസർക്കാരിനുമെതിരായ ഇന്ത്യ കൂട്ടായ്മയുടെ മഹാറാലി രാംലീല മൈതാനത്ത് ആരംഭിച്ചു. കേന്ദ്രസർക്കാരിനെതിരായ പ്രകടനമായ റാലിയിൽ 28 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുന്നത്. വേദിയിൽ ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം ഭാര്യ സുനിത കെജ്രിവാൾ വായിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെജ്രിവാൾ നൽകിയ ആറ് വാഗ്ദാനങ്ങളടങ്ങിയ സന്ദേശമാണ് സുനിത വായിച്ചത്. കെജ്രിവാൾ രാജി വയ്ക്ക്ണോ എന്ന സുനിതയുടെ ചോദ്യത്തിന് വേണ്ട എന്നായിരുന്നു ജനക്കൂട്ടത്തിന്റെ മറുപടി.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവർ റാലിയിൽ അണിനിരന്നു. അറസ്റ്റ് ചെയ്യപ്പെട്ട ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും വേദിയിലെത്തി.