മലയോര ഹൈവേ പാറശ്ശാല മുതൽ കുടപ്പനമൂട് വരെയുള്ള ഒന്നാം റീച്ചിന്റെ ഡി.ബി.എം ടാറിംഗ് കുടപ്പനമൂട് നിന്നും ആരംഭിച്ചു. ആദ്യ ലയർ ടാറിങിനായി ബാച്ച് മിക്സിംഗ് പ്ലാന്റിൽ തയ്യാറാക്കിയ ഡെൻസ് ബിറ്റുമിൻ മെക്കാഡം (DBM) മിശ്രിതം സെൻസർ പേവർ ഉപയോഗിച്ച് നിരത്തിയശേഷം വൈബ്രേറ്ററി റോളർ ഉപയോഗിച്ച് ഉറപ്പിച്ചാണ് റോഡ് നിർമ്മാണം. സെൻസർ ഇവാലുവേഷൻ സംവിധാനത്തിന്റെ സഹായത്തോടെ മണ്ഡലത്തിൽ നിർമ്മിക്കുന്ന ആദ്യ റോഡാണിത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്കാണ് നിർമാണ ചുമതല. ആദ്യ ഘട്ടത്തിൽ കുടപ്പനമൂട് മുതൽ മുതൽ വെള്ളറട വരെയുള്ള ആദ്യ ലയർ ടാറിങ് പൂർത്തീകരിക്കും. തുടർന്ന് പാറശ്ശാല മുതൽ പളുകൽ വരെയുള്ള ഭാഗത്തെ ആദ്യ ലയർ ടാറിങ് നടത്തും. വെള്ളറട മുതൽ കന്നുമാമൂട് വരെയുള്ള ഭാഗത്തെ ഓടയുടെയും കലിങ്കുകളുടെയും നിർമാണവും ധൃതഗതിയിൽ നടന്നുവരികയാണ്. പ്രവൃത്തി വളരെ വേഗം പൂർത്തീകരിച്ച് ഡിസംബർ മാസത്തോടെ റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കും.
കാത്തിരിപ്പിന് വിരാമമിട്ട് പാറശാലയിൽ മലയോര ഹൈവേ യാഥാർഥ്യമാകുന്നു

Comments