തിരുവനന്തപുരത്ത് പേരൂർക്കടയിൽ പുല്ലാക്കോണം ശ്രീ ഭദ്ര ദേവി ക്ഷേത്രത്തിലാണ് ആർഎസ്എസിന്റെ ക്രൂരമായ ആക്രമണം നടന്നത്. രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ ക്ഷേത്ര ട്രസ്റ്റിലെ കുടുംബാംഗങ്ങൾ ആയ ജലജ, വൃന്ദകുമാരി, അനഘ എന്നിവരെയാണ് ക്ഷേത്രത്തിൽ തമ്പടിച്ചിരുന്ന ആർഎസ്എസ് ക്രിമിനലുകൾ മൃഗീയമായി ആക്രമിച്ചത്. ജലജയുടെ കുടുംബക്ഷേത്രമാണ് ഇത്. എന്നാൽ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ഈ ക്ഷേത്രം ഇപ്പോൾ ആർഎസ്എസ് കയ്യടിക്കിയിരിക്കുകയാണ്. കുടുംബാംഗങ്ങളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പോലും ആർഎസ്എസുകാർ സമ്മതിക്കുന്നില്ല എന്നാണ് പരാതി. ഇന്ന് രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ ജലജയെയും സഹോദരി വൃന്ദാകുമാരിയെയും മകൾ അനഘയെയും ദീപാരാധന വിളക്ക് തൊഴാൻ അനുവദിക്കാതെ പുറത്തിറങ്ങാൻ ആർഎസ്എസ് ഗുണ്ടകൾ ആവശ്യപ്പെടുകയായിരുന്നു. ജലജയ്ക്ക് കാലിന് സുഖമില്ലാത്തതിനാൽ വേഗത്തിൽ നടക്കാൻ കഴിയില്ല, എന്നാൽ അതൊന്നും വകവയ്ക്കാതെ മൂന്ന് സ്ത്രീകളെയും അതിക്രൂരമായി ആക്രമിക്കുകയും ക്ഷേത്രത്തിന് പുറത്തേയ്ക്ക് വലിച്ചെറിയുകയുമായിരുന്നു. ആക്രമണത്തിൽ ജലജയുടെ കൈ ഒടിഞ്ഞു. അവർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വൃന്ദാകുമാരിയ്ക്കും അനഘയ്ക്കും പരിക്കുണ്ട്.
സ്വന്തം കുടുംബ ക്ഷേത്രം ആർഎസ്എസ് കയ്യടക്കി വച്ചിരിക്കുന്നത് നിസ്സഹായമായി നോക്കി നിൽക്കേണ്ടി വരികയാണെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ക്ഷേത്രത്തിനകത്ത് ആർഎസ്എസ് ശാഖയും പ്രവർത്തിക്കുന്നുണ്ട്, ഇവിടെ ആയുധപരിശീലനം അടക്കം നടക്കുന്നുണ്ടെന്ന് അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഈ ഗുണ്ടാ സംഘത്തിനെതിരെ കർശന നടപടിയെടുക്കണം എന്നാവശ്യപെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്ന് പറഞ്ഞു.
ആക്രമണത്തിന് ഇരയായ ജലജ :- (VIDEO)