Site icon Ananthapuri Express

ഇനി ‘കോളനി’ വേണ്ട; ചരിത്ര ഉത്തരവുമായി മന്ത്രി കെ രാധാകൃഷ്ണൻ

പട്ടികജാതിക്കാരുടെ താമസസ്ഥലത്തിന് കോളനി എന്ന പേര് പേര് ഇനിവേണ്ടെന്ന്  മന്ത്രി കെ രാധാകൃഷ്ണൻ. ‘കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളാൻമാർ ഉണ്ടാക്കിയതാണ്. പേര് തന്നെ കേൾക്കുമ്പോൾ അപകർഷതബോധം തോന്നുന്നു.  ആ പേര് ഇല്ലാതാക്കുകയാണ്. ഉത്തരവ് ഉടനെ ഇറങ്ങും’- മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിലവിൽ സർക്കാർ ഉപയോഗിക്കുന്ന കോളനി പദങ്ങൾ ഒഴിവാക്കും. നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകൾ പകരം ഉപയോഗിക്കാം. തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും നിർദ്ദേശിച്ചു.

അതേസമയം ആലത്തൂരിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനമൊഴിയാൻ കെ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് രാജി കത്ത് കൈമാറി. ക്ലിഫ് ഹൗസിലെത്തിയാണ് രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് രാജി സമർപ്പിച്ചത്.

Comments
Spread the News
Exit mobile version