Site icon Ananthapuri Express

മത്സ്യത്തൊഴിലാളികൾക്ക് സാന്ത്വനവുമായി ആനാവൂർ

കടൽക്ഷോഭം രൂക്ഷമായ വേളി, വെട്ടുകാട് പ്രദേശങ്ങൾ സിപിഐ(എം) ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ സന്ദർശിച്ചു. ശക്തമായ കടലാക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചില വീടുകൾ തകർന്ന് പോവുകയും ചെയ്തിട്ടുണ്ട്. വലിയ പ്രയാസമാണ് മൽസ്യത്തൊഴിലാളികൾ ഈ സാഹചര്യത്തിൽ അനുഭവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു . ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ പാർട്ടി സഖാക്കൾക്ക് നിർദ്ദേശം നൽകിയതായും അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

തിരുവനന്തപുരം രൂപതയുടെ അധീനതയിൽ കൊച്ചുവേളിയിൽ ഉള്ള രണ്ടര ഏക്കർ ഭൂമി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാരിന് കൈമാറിയിട്ടുള്ളതായി വെട്ടുകാട് പള്ളി അധികൃതർ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് അടിയന്തിരമായി അവിടെ ഭവനസമുച്ചയം നിർമ്മിച്ച് പാവപെട്ട മൽസ്യത്തൊഴിലാളികളുടെ പുനരധിവാസം പൂർത്തിയാക്കി ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം എന്ന് അധികാരികളോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. കാലാകാലങ്ങളിൽ ഉണ്ടാകുന്ന കടൽക്ഷോഭം നിമിത്തം തങ്ങളുടെ ജീവിത സമ്പാദ്യങ്ങൾ കൺമുന്നിൽ തകരുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന നിരാലംബരായ മനുഷ്യരാണ് മൽസ്യത്തൊഴിലാളികൾ. അവരുടെ ദുരിതത്തിന് അറുതി വരുത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കൂടി കടമയാണ് . ആ നിലയ്ക് ഈ പ്രശ്‌നം ഉടനടി പരിഹരിക്കാൻ വേണ്ട നടപടികൾ എടുക്കണം എന്ന് ആനാവൂർ നാഗപ്പൻ പ്രസ്താവനയിൽ പറഞ്ഞു. സിപിഐ(എം) വഞ്ചിയൂർ ഏരിയ സെക്രട്ടറി ലെനിനും പാർട്ടി പ്രവർത്തകരും ആനാവൂരിനൊപ്പം ഉണ്ടായിരുന്നു.

Comments
Spread the News
Exit mobile version