Site icon Ananthapuri Express

പ്രതികൂല കാലാവസ്ഥയിലും സജീവമായി നേമത്തെ കൺട്രോൾ റൂം

നേമം മണ്ഡലത്തിൽ ആരംഭിച്ച കോവിഡ് കൺട്രോൾ റൂമിലൂടെ ദിനംപ്രതി നിരവധി പേർക്കാണ് ആശ്വാസം എത്തിക്കാൻ കഴിയുന്നത് എന്ന് നേമം മണ്ഡലം നിയുക്ത എംഎൽഎ വി ശിവൻകുട്ടി പറഞ്ഞു. ഇന്ന് ഒരു ദിവസം മാത്രം അൻപത് പേരാണ് വൈകിട്ട് 5 മണിവരെ കൺട്രോൾ റൂമിലേയ്ക്ക് വിളിച്ചത്. 11 കോവിഡ് ബാധിതരെ ആശുപത്രിയിലേക്കും , സിഎഫ്എൽടിസി യിലേയ്ക്കും മാറ്റാനുള്ള സഹായം കൺട്രോൾ റൂം മുഖേന നൽകി. 9 പേർക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കി. 21 പേർക്ക് അത്യാവശ്യ മരുന്നുകൾ എത്തിച്ച് നൽകി. പനി, ശിശുരോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നും, പ്രതിരോധ മരുന്നുകളുമാണ് കൺട്രോൾ റൂമിലെ ഡോക്ടറുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്. 400 ഭക്ഷണ പൊതികളാണ് ഇന്നിത് വരെ വിതരണം ചെയ്തത്.

കൺട്രോൾ റൂമിലേയ്ക്ക് ആവശ്യമായ സാധങ്ങളും സുമനസ്സുകളും സംഘടനകളും സൗജന്യമായി എത്തിക്കുന്നുണ്ട്. ഡിവൈഎഫ്ഐ ആറ്റുകാൽ മേഖലാ കമ്മിറ്റി 20 PPE കിറ്റുകളും 25000 രൂപയുടെ ആവശ്യമരുന്നുകളും എത്തിച്ചു. കോൺസ്പി അക്കാദമി ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോക്ടർ ദീപു ജയചന്ദ്രൻ 25 PPE കിറ്റുകളും എത്തിച്ചു. യുവജനതാദൾ 38 PPE കിറ്റുകളും ഡിസ്‌പെൻസർ, ഫേസ്ഷിൽഡ് എന്നിവയും എത്തിച്ചു.

പ്രതികൂലമായ കാലാവസ്ഥയിലും കൺട്രോൾ റൂം സജീവമായി പ്രവർത്തിക്കുകയാണ്. മണ്ഡലത്തിലെ 26 വാർഡുകളിലും വോളന്റിയർമാർ പൂർണ്ണസമയം സജ്ജരായി രംഗത്തുണ്ട്. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന വോളന്റീയർമാരെ എംഎൽഎ വി ശിവൻകുട്ടി അഭിനന്ദിച്ചു.

കൺട്രോൾ റൂം നമ്പറുകൾ ചുവടെ നൽകുന്നു.

+91 73565 42019
‎+91 77362 82019
‎+91 77368 72019

Comments
Spread the News
Exit mobile version