Site icon Ananthapuri Express

വയനാട്ടിൽ ശബരിമല പ്രചാരണ ആയുധമാക്കാൻ ബിജെപി

ശബരിമല വിഷയം വയനാട്ടിൽ പ്രചരിപ്പിക്കണമെന്ന്‌ കെ സുരേന്ദ്രനുവേണ്ടി രൂപീകരിച്ച എൻഡിഎയുടെ വാട്‌സാപ്‌ ഗ്രൂപ്പിൽ ആഹ്വാനം. ‘എൻഡിഎ വയനാട്‌ മീഡിയ’ എന്ന ഗ്രൂപ്പിലാണ്‌ നിർദേശം വന്നത്‌. ശബരിമല വിഷയത്തിൽ കെ സുരേന്ദ്രന്റെ പേരിൽ 227 കേസ്‌ ഉണ്ടെന്നും ഇക്കാര്യം മണ്ഡലത്തിൽ വ്യാപകമായി പ്രചരിപ്പിച്ച്‌ വിശ്വാസികളുടെ വോട്ട്‌ ഉറപ്പിക്കണം എന്നുമാണ്‌ സന്ദേശം. ഗ്രൂപ്പിലുണ്ടായ മറ്റ്‌ അംഗങ്ങൾ ഇത്‌ ലൈക്ക്‌ ചെയ്‌തതിനു പിന്നാലെ അഡ്‌മിൻ ഇടപെട്ട്‌ നീക്കി.

ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ള ഗ്രൂപ്പിലാണ്‌ സന്ദേശം പ്രചരിപ്പിച്ചത്‌. വർഗീയത ആളിക്കത്തിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാനാണ്‌ ബിജെപിയുടെ നീക്കമെന്ന്‌ ഇതിലൂടെ തെളിഞ്ഞു.

Comments
Spread the News
Exit mobile version