Site icon Ananthapuri Express

നിഷ പുരുഷോത്തമന്റെ പെരും നുണ, കയ്യോടെ പിടികൂടി തമിഴ്‌നാട് മന്ത്രി; ഒടുവിൽ ട്വീറ്റ് മുക്കി

കേരളത്തിന്റെ വികസന പദ്ധതികൾക്ക് ചിറകു നൽകുന്ന കിഫ്ബിക്കെതിരെ മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ നടത്തിയ നുണ പ്രചാരണം പൊളിഞ്ഞു.തമിഴ്നാട് ധന മന്ത്രി ഡോ. പി. ത്യാഗരാജിന്റെ വാക്കുകളെ വളച്ചൊടിച്ചായിരുന്നു നിഷയുടെ വ്യാജ പ്രചാരണം. കിഫ്‌ബി കേരളത്തിന് ബാധ്യതയാകുമെന്ന് തമിഴ് നാട് ധനമന്ത്രി എന്നായിരുന്നു നിഷ ട്വിറ്ററിൽ പങ്കു വെച്ച വ്യാജ വാർത്ത.ത്യാഗരാജിനെ മെൻഷൻ ചെയ്തുകൊണ്ടുള്ള ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ തമിഴ് നാട് ധനമന്ത്രി പ്രതികരിക്കുകയായിരിക്കുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നും പറഞ്ഞത് ” തമിഴ് നാട് ഇപ്പോൾ മസാല ബോണ്ടുകളിലേക്ക് പോകുന്ന വിഷയത്തെക്കുറിച്ച് ആലോചിക്കുന്നില്ല എന്നായിരുന്നു എന്നും ധനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കേരളത്തിന്റെ വിഷയങ്ങളിൽ താൻ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല എന്നും ത്യാഗരാജൻ വ്യക്തമാക്കി. കേരരളത്തിലെ സർക്കാരിനെ താറടിച്ച് കാണിക്കാനുള്ള നീക്കമായിരുന്നു ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമപ്രവർത്തക എന്ന നില മറന്നുകൊണ്ടുള്ള നിഷ പുരുഷോത്തമന്റെ കേവലമായ നുണ പ്രചരണം. കള്ളം കയ്യോടെ പിടികൂടിയതോടെ ട്വീറ്റ് പിൻവലിച്ച് മുഖം രക്ഷിക്കുകയായിരുന്നു.

ട്വീറ്റ് പിൻവലിച്ചെങ്കിലും അതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകയായ നിഷ പുരുഷോത്തമന്റെ ഈ നുണ പ്രചരണവും, അതിന് തമിഴ്നാട് ധന മന്ത്രി ഡോ. പി. രാജൻ തന്നെ മറുപടി നൽകിയതും, ശേഷം നിഷ തന്റെ ട്വീറ്റ് പിൻവലിച്ചതും ട്രോളന്മാർ വെറുതെ വിട്ടില്ല.ട്രോളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്.

Comments
Spread the News
Exit mobile version