Site icon Ananthapuri Express

നാടിന്റെ നേരുകാക്കാൻ പുറപ്പെടുന്ന പടനായകന് വൻസ്വീകരണം

നാടിന്റെ നേരുകാക്കാൻ പുറപ്പെടുന്ന പടനായകന് സ്വീകരണ കേന്ദ്രങ്ങളില്‍ ഉജ്വല വരവേൽപ്പ്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ വാഹന പര്യടനം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലുപരി നാടിന്റെയാകെ ആഘോഷമായി അഞ്ചാംദിനം പിന്നിട്ടു. സ്ഥാനാർഥിയെ കീരീടവും പൊന്നാടയും അണിയിച്ച്‌ വാദ്യമേളങ്ങളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെയാണ് ഓരോ കേന്ദ്രങ്ങളും നെഞ്ചേറ്റുന്നത്‌.

ഞായർ കോവളം നിയോജക മണ്ഡലത്തിലെ കല്ലിയൂർ, ബാലരാമപുരം പഞ്ചായത്തുകളിലെ 25 കേന്ദ്രങ്ങളിലൂടെ കടന്നുപോയ വാഹന പര്യടനം പാലപ്പൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. പാലപ്പൂര് ബിജു അധ്യക്ഷനായി. മാങ്കോട് രാധാകൃഷ്ണൻ, നീലലോഹിതദാസ്, പി എസ് ഹരികുമാർ, പള്ളിച്ചൽ വിജയൻ, ജമീല പ്രകാശം, പൂജപ്പുര രാധാകൃഷ്ണൻ, തമ്പാനൂർ രാജീവ്, കാഞ്ഞിരംകുളം ഗോപാല കൃഷ്ണൻ, ആർ എസ് ജയൻ, ആദർശ് കൃഷണ, ആർ എസ് രാഹുൽ രാജ്, പി കെ സാം, കെ പി ദിലീപ് ഖാൻ, ശരൺ ശശാങ്കൻ, പി എസ് ആന്റ്‌സ്‌ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. സ്വീകര കേന്ദ്രങ്ങളിൽ ബാബു ഒലിപ്രത്തിന്റെ ഏകാംഗ നാടകവും അരങ്ങേറി. തിങ്കൾ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ്‌ പര്യടനം.

Comments
Spread the News
Exit mobile version