Site icon Ananthapuri Express

ബി.ജെ.പിയുടേത് രാഷ്ട്രീയ ദുഷ്ടലാക്ക് ; ബി.ജെ.പിയെ കടന്നാക്രമിച്ച് മേയർ

തിരുവനന്തപുരം : വികസന സെമിനാറിൽ മേയർ പങ്കെടുത്തില്ല എന്നാരോപിച്ച് രംഗത്തെത്തിയ ബിജെപിയ്‌ക്കെതിരെ ശക്തമായ വിമർശനവുമായി മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക് പോസ്റ്റ് . നടന്നത് വികസന സെമിനാർ അല്ല എന്നും വർക്കിംഗ് ഗ്രൂപ്പുളുടെ പൊതുയോഗമാണെന്നും മേയർ വ്യക്തമാക്കി.

ഇതിന്റെ പേരിൽ ബിജെപി നടത്തുന്ന സമരം രാഷ്ട്രീയ ദുഷ്ടലാക്കോടുകൂടിയാണെന്ന് പോസ്റ്റിൽ മേയർ ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ആര്യ വ്യക്തമാക്കുന്നു. ആര്യയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

Comments
Spread the News
Exit mobile version