Site icon Ananthapuri Express

ലഹരിക്കെതിരായ പോരാട്ടത്തിൽ 
വിദ്യാർഥികൾ അണിചേരണം: മന്ത്രി ആർ ബിന്ദു

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽ വിദ്യാർഥി സമൂഹം അണിനിരക്കണമെന്ന്  മന്ത്രി ആർ ബിന്ദു പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ  സാമൂഹ്യനീതി വകുപ്പ് ജില്ലയിൽ സംഘടിപ്പിക്കുന്ന സാമൂഹ്യസേവന പരിപാടി ലാവോജ് പേരൂർക്കട ലോ അക്കാദമി കോളേജിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രീതി വിൽസൺ അധ്യക്ഷയായി. അസിസ്റ്റന്റ് കലക്ടർ അഖിൽ വി മേനോൻ,   ജില്ലാ സാമൂഹ്യനീതി ഓഫീസർ എം ഷൈന മോൾ, ലോ അക്കാദമി ലോ കോളേജ് ഡയറക്ടർ കെ അനിൽകുമാർ, പ്രിൻസിപ്പൽ കെ ഹരീന്ദ്രൻ, കെഎൽഎ ലീഗൽ എയ്ഡ് ക്ലിനിക് ആൻഡ് സർവീസസ് കോ ഓർഡിനേറ്റർ അഡ്വ. ആര്യ സുനിൽപോൾ, ലോ അക്കാദമി വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിലേയും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോ അക്കാദമി  ലീഗൽ എയ്ഡ് ക്ലിനിക് ആൻഡ് സർവീസസും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായും സഹകരിച്ച് പരിപാടി നടത്തുന്നത്.  ഇന്റർ കോളേജ് ക്വിസ് മത്സരം, ഇന്റർ കോളേജ് സംവാദ മത്സരം, പാനൽ ചർച്ച എന്നിവയും നടത്തും. ലാവോജ് 2023ന് മുന്നോടിയായി പേരൂർക്കട മുതൽ വെള്ളയമ്പലം വരെ സംഘടിപ്പിച്ച ഇരുചക്ര വാഹനറാലി ലോ കോളേജ് ജങ്‌ഷനിൽ വി കെ പ്രശാന്ത് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.
Comments
Spread the News
Exit mobile version