ഹിറ്റാച്ചി കരുവാക്കി അധിക്ഷേപിച്ച ബിജെപി കൗൺസിലർക്ക് ചുട്ടമറുപടിയുമായി മേയർ. എരുമക്കുഴിയിൽ ഹിറ്റാച്ചി ഒതുക്കിയിട്ട സംഭവത്തിന്റെ സത്യാവസ്ഥ ഫെയ്‌സ് ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കിയ മേയർ ‘സ്പാനറുമെടുത്ത് കറങ്ങുന്നതിനിടയിൽ സ്വന്തം വാർഡും അവിടത്തെ കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളും ശ്രദ്ധിക്കണമെന്ന്’നെടുങ്കാട് കൗൺസിലറെ ഓർമിപ്പിക്കാൻ മറന്നില്ല.
കോവിഡ്പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 വാർഡിലെ കൗൺസിലർമാരുടെ യോഗം വിളിച്ചപ്പോൾ നെടുങ്കാട് കൗൺസിലർക്ക് പങ്കെടുക്കാൻ കഴിയാത്തത് കേടായിക്കിടക്കുന്ന ഹിറ്റാച്ചികൾക്ക് പിറകെ പോയതിനാലാണെന്നു കരുതുന്നതായും മേയർ കുറിച്ചു.
നഗരസഭയ്ക്ക് രണ്ട് ഹിറ്റാച്ചി സ്വന്തമായുണ്ട്. ഒരെണ്ണം വിളപ്പിൽശാല മാലിന്യ ഫാക്ടറിയിൽ പ്രവർത്തിച്ചിരുന്നതും മറ്റൊരെണ്ണം ഇടുങ്ങിയ വഴികളിൽ സഞ്ചരിക്കാനുതകുന്നതുമായ ചെറിയ ഹിറ്റാച്ചിയും.
എരുമക്കുഴി ശുചിയാക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്കിടയിൽ വലിയ ഹിറ്റാച്ചിക്ക് കേടുപാടുണ്ടായി.
അതിനാൽ അവിടെത്തന്നെ ഒതുക്കി. രണ്ടാമത്തേത് തകരാറിലായപ്പോൾ ചാല വാർഡിൽ എരുമക്കുഴിയിലെ ജൈവമാലിന്യ സംസ്കരണകേന്ദ്രത്തിൽ എത്തിച്ച് കേടുപാടു തീർക്കാൻ നടപടികൾ എടുത്തു.
എസ്റ്റിമേറ്റ് തുക നഗരസഭാ പരിധിക്കു മുകളിൽ വരുന്നതിനാൽ പിഡബ്ല്യുഡി വകുപ്പ് മുമ്പാകെ ഫയൽ എത്തിച്ച് നടപടികൾ സ്വീകരിച്ചതായും മേയർ വ്യക്തമാക്കി.
Comments