അമിത ചൂടിൽ ദുരിതത്തിലായി ജില്ലയിലെ കർഷകര്‍. കടുത്ത വേനലിൽ വിളകൾ കരിഞ്ഞുണങ്ങി. കാട്ടായിക്കോണം വാവറകോണം തീർഥത്തിൽ സുരേഷ്‌കുമാറിന്റെ മൂന്ന് ഏക്കറിൽ കൃഷി ചെയ്തിരുന്ന ഏത്തവാഴകളും ഒന്നര ഏക്കറിലെ പച്ചക്കറി കൃഷിയും നശിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച വാഴകൃഷിയാണ് വിളവെടുപ്പിന് തൊട്ടുമുമ്പ് പൂർണമായും നശിച്ചത്. ആവശ്യത്തിലധികം ജലസേചന സൗകര്യങ്ങൾ ഒരുക്കിയിട്ടും അമിത ചൂടേറ്റ് മണ്ണ് തണുക്കാതെ വന്നതോടെയാണ് വളർച്ച മുരടിച്ചത്. അഞ്ഞൂറിൽ അധികം ഏത്തവാഴകളും, രസകദളി, കപ്പവാഴ, റോബസ്റ്റ തുടങ്ങിയ ഇനത്തിലെ 180ൽ അധികം വാഴകളും നശിച്ചു. കൃഷിക്കായി നിലമൊരുക്കാൻ 25000 രൂപയും വിത്തിന് 37000 രൂപയും കൃഷിയുടെ തുടക്കത്തിൽ തന്നെ ചെലവായിരുന്നു.
Comments