Site icon Ananthapuri Express

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു

നെയ്യാറ്റിൻകരയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മണലുവിള സ്വദേശി ഷണ്മുഖത്തിന്റെ മകൻ ആദിത്യൻ (23)ആണ് കൊല്ലപ്പെട്ടത്‌. ബുധൻ വൈകിട്ട് ആറിന്‌ കൊടങ്ങാവിള ജങ്ഷന് സമീപം ചാനൽ പാലത്തിന് സമീപമാണ് സംഭവം. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ.

സ്വകാര്യ മൈക്രോ ഫിനാൻസിലെ കലക്ഷൻ ഏജന്റാണ്‌ ആദിത്യൻ. സാമ്പത്തിക ഇടപാട്‌ സംബന്ധിച്ച തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ്‌ നിഗമനം. പ്രതികൾ കാഞ്ഞിരംകുളം സ്വദേശികളാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. പ്രതികൾക്കായി നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു. പത്താംകല്ലിലാണ്‌ ആദിത്യൻ താമസിക്കുന്നത്‌. അവിവാഹിതനാണ്‌.

Comments
Spread the News
Exit mobile version