വി ഡി സതീശന്റെ പാരമ്പര്യമല്ല തനിക്കെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. 150 കോടി കള്ളപ്പണത്തിന് മേല്‍ വി ഡി സതീശന്‍ അടയിരിക്കുകയാണ്. പി വി അന്‍വറിന്റെ ആരോപണം സതീശന്‍ ഇതുവരെ നിഷേധിച്ചില്ലെന്നും ഇ പി പറഞ്ഞു.
വി ഡി സതീശന്‍ നിലവാരമില്ലാത്ത നേതാവാണ്. സ്ഥാനത്തിന് യോജിക്കാത്ത നിലയില്‍ കള്ളങ്ങള്‍ വിളിച്ചു പറയുകയാണ്. തനിക്ക് രാജീവ് ചന്ദ്രശേഖറിനെ മാധ്യമങ്ങളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ. ഇതുവരെ ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ വി ഡി സതീശന് മറുപടി നല്‍കി. തനിക്ക് ബിസിനസ് ഉണ്ടെങ്കില്‍ എല്ലാം സതീശന് എഴുതികൊടുക്കാം.
കൈരളി ചാനലില്‍ മാത്രമേ തനിക്ക് ഷെയറുള്ളൂ. ഭാര്യയ്ക്ക് ബിസിനസ് ഉണ്ടെങ്കില്‍ അതും സതീശന് എഴുതികൊടുക്കാം. മുദ്രപ്പേപ്പറുമായി വന്നാല്‍ ഒപ്പിട്ട് നല്‍കാമെന്നും ജയരാജന്‍ പരിഹസിച്ചു.
Comments