Site icon Ananthapuri Express

ഓഫീസ്‌ കയറിയിറങ്ങേണ്ട ,
 എല്ലാം ഒറ്റ ക്ലിക്കിൽ

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈനിൽ ഒറ്റ ക്ലിക്കിൽ ലഭിക്കുന്ന കെ സ്മാർട് പദ്ധതിക്ക്‌ തുടക്കം. കെ–-സ്‌മാർട് ആപ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഓഫീസ്‌ കയറിയിറങ്ങേണ്ട 
അപേക്ഷകളുടെ തൽസ്ഥിതി ഓൺലൈനായി അറിയിച്ച്‌ കൈപ്പറ്റ് രസീത് അപേക്ഷകന്റെ ലോഗിനിലും വാട്സാപ്പിലും ഇ––മെയിലിലും എത്തും. ഫീസ്‌ ഓൺലൈനായി അടയ്‌ക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങളെ 35 മോഡ്യൂളുകളായി തിരിച്ചാണ്‌ കെ–-സ്‌മാർട്‌  പ്രവർത്തനം. വെബ് വിലാസത്തിലൂടെ പോർട്ടലിലും പ്ലേ സ്‌റ്റോറിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്‌ത്‌ മൊബൈൽ ആപ്പിലും സ്വന്തം ലോഗിൻ ഉപയോഗിച്ച് കയറാം.

1) ആദ്യഘട്ടത്തിൽ ഇവയൊക്കെ
ജനന––മരണ–-വിവാഹ രജിസ്ട്രേഷൻ (തിരുത്തലും കൂട്ടിച്ചേർക്കലും ഉൾപ്പെടെ). വിവാഹ രജിസ്‌ട്രേഷന്‌ നേരിട്ട്‌ ഹാജരാകേണ്ട. വീഡിയോ ഇ–-കെവൈസി ഫീച്ചറിലൂടെ എവിടെയിരുന്നും ചെയ്യാം. സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ്‌ ചെയ്യാം, ഇൻബോക്‌സിൽ സൂക്ഷിക്കാം. ആധികാരികതയ്ക്ക്‌ ക്യുആർ കോഡ്‌.

2) ബിസിനസ്‌ ഫെസിലിറ്റേഷൻ
രേഖകളോടെ സമർപ്പിച്ചാൽ ലൈസൻസ്‌ അഞ്ചുദിവസത്തിനകം. പുതുക്കലിനുമാത്രം ഫീസ്‌. വീണ്ടും അപേക്ഷ വേണ്ട. കെട്ടിട–-തൊഴിൽ നികുതികൾ, വാടക, ലൈസൻസ്‌ ഫീസ്‌ എന്നിവ ഒന്നിച്ചടയ്‌ക്കാം.

3) വസ്‌തുനികുതി
‘എന്റെ കെട്ടിടങ്ങൾ’ മെനുവിൽ അവരവരുടെ കെട്ടിടങ്ങളുടെ വിവരങ്ങൾ അറിയാം. സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും എടുക്കാം, നികുതി അടയ്‌ക്കാം. കെട്ടിടം പൂർത്തിയാകുമ്പോൾ വീണ്ടും അപേക്ഷിക്കാതെ നികുതി നിർണയിക്കൽ, നമ്പർ, സർട്ടിഫിക്കറ്റ്‌ എന്നിവ ലഭിക്കും. ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടത്തിനും ഒന്നിച്ച്‌ നികുതിയടയ്ക്കാം. ബിൽഡിങ് സർട്ടിഫിക്കറ്റ്‌ അപേക്ഷയില്ലാതെ ഡൗൺലോഡ്‌ ചെയ്യാം.

4) ബിൽഡിങ് പെർമിറ്റ്‌, 
സ്ഥലവിവരങ്ങൾ
ശരിയായ രേഖകൾ സമർപ്പിച്ചാൽ ഓൺലൈനിൽ  വെരിഫിക്കേഷൻ പൂർത്തിയാക്കി 30 സെക്കൻഡിനകം  ബിൽഡിങ് പെർമിറ്റ്‌ ലഭിക്കും. നോ യുവർ ലാൻഡ്‌ എന്ന ഫീച്ചറിൽ സ്ഥലവിവരങ്ങൾ ലഭ്യം. പ്ലാനുകൾ സാധുവാണോ എന്ന്‌ സോഫ്‌റ്റ്‌വെയർ പരിശോധിക്കും.

Comments
Spread the News
Exit mobile version