Site icon Ananthapuri Express

ലക്ഷദ്വീപിൽ മലയാളം പാഠ്യപദ്ധതി നിർത്തലാക്കുന്നത്‌ പിൻവലിക്കണം: മന്ത്രി വി ശിവൻകുട്ടി

minister v sivankutty

ലക്ഷദ്വീപിൽ മലയാളം മീഡിയം പാഠ്യപദ്ധതി നിർത്തലാക്കിയ ഉത്തരവ്‌ പിൻവലിക്കണമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏത്‌ കോഴ്‌സും ഏത്‌ ഭാഷയും പഠിക്കാനുള്ള വിദ്യാർഥികളുടെ അവകാശത്തെ നിഷേധിക്കുന്ന നടപടിയാണിത്‌. ഭരണഘടനയുടെ കൺകറന്റ്‌ ലിസ്‌റ്റിൽ ഉൾപ്പെട്ടതാണ്‌ വിദ്യാഭ്യാസം. എന്നാൽ സംസ്ഥാനങ്ങൾക്ക്‌ മേലുള്ള അധികാരത്തിൽ കടന്നുകയറിയാണ്‌ കേന്ദ്രസർക്കാർ പല നടപടികളും സ്വീകരിക്കുന്നത്‌. മലയാളം പഠിക്കാനുള്ള കുട്ടികളുടെ അവകാശത്തെയാണ്‌ ഇല്ലാതാക്കുന്നത്‌.

കേരളത്തോട്‌  കേന്ദ്രസർക്കാർ കാട്ടുന്ന പലതരത്തിലുള്ള അവഗണനയിൽ ഒടുവിലത്തെ  സംഭവമാണ്‌ ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കിയ നടപടി.  1540 കുട്ടികൾ കേരള സിലബസിൽ പഠിക്കുന്നുണ്ട്‌. ഇവരെല്ലാം സിബിഎസ്‌ഇ സിലബസിലേക്ക്‌ മാറണമെന്നാണ്‌ പറയുന്നത്‌. കേരള സിലബസിന്റെ ഭാഗമായിരുന്ന അറബി ഭാഷ പഠിക്കാനുള്ള അവകാശവും നിഷേധിച്ചു. തീരുമാനത്തിൽ നിന്ന്‌ പിന്തിരിയണമെന്ന്‌ അഭ്യർഥിച്ച്‌ കേന്ദ്രവിദ്യാഭ്യാസ മന്ത്രിക്ക്‌ നിവേദനം നൽകിയതായും മന്ത്രി പറഞ്ഞു

Comments
Spread the News
Exit mobile version