Site icon Ananthapuri Express

കോൺഗ്രസിൽ തമ്മിലടി രൂക്ഷം; പാലോട് രവിയെ പുറത്താക്കാനാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിനുമുന്നിൽ പോസ്റ്റർ പ്രചാരണം

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ പോസ്റ്റർ പ്രചാരണം. പാലോട് രവി പുനഃസംഘടന അട്ടിമറിച്ചു എന്നാരോപിച്ചാണ് പുറത്താക്കണമെന്ന ആവശ്യം. പുനഃസംഘടനയിൽ ജില്ലാ ഉപസമിതിയുടെ തീരുമാനം അട്ടിമറിച്ചു എന്നും ആരോപണമുണ്ട്.

നഗരത്തിൻ്റെ പല ഭാഗത്തും കോൺഗ്രസ്സിനെ രക്ഷിക്കണമെന്നുമെഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ഡിസിസിയിൽ വിഭാഗീയത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പോസ്റ്റർ പ്രചാരണം.

Comments
Spread the News
Exit mobile version