Site icon Ananthapuri Express

സിപിഐഎം കേന്ദ്രകമ്മിറ്റി രണ്ടാം ദിനം; ‘ഇന്‍ഡ്യ’യുടെ മുന്നോട്ട് പോക്ക് ചർച്ചയായേക്കും

സിപിഐഎം കേന്ദ്ര കമ്മറ്റി രണ്ടാം ദിവസവും ഡല്‍ഹിയിൽ തുടരും. നിലവിലെ രാഷ്ട്രീയ സാഹചര്യം, പലസ്തിന്‍ വിഷയം എന്നിവയുമായി ബന്ധപ്പെട്ട് പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും. പ്രതിപക്ഷ സഖ്യം ‘ഇന്‍ഡ്യ’യുടെ മുന്നോട്ട് പോക്ക് എന്നിവ യോഗത്തിന്റെ പരിഗണനയ്ക്ക് വരും.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും യോഗത്തില്‍ പ്രധാന ചർച്ച വിഷയമാണ്. സ്വന്തം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ വിജയവും മറ്റിടങ്ങളിൽ ബിജെപിക്ക് എതിരെ സ്വീകരിക്കേണ്ട നിലപാടും മറ്റ് കാര്യങ്ങളും ചർച്ച ചെയ്യും. തെലങ്കാനയിൽ കോൺഗ്രസിനൊപ്പം സഹകരിക്കുന്ന കാര്യത്തിൽ ചർച്ചകൾ ഉണ്ടാകും. സംഘടന കാര്യങ്ങളും കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും.

Comments
Spread the News
Exit mobile version