Site icon Ananthapuri Express

മാസ്‌ക്‌, ആള്‍ക്കൂട്ടം എന്നിവയ്ക്ക് കേസുകള്‍ ഒഴിവാക്കാം; സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രത്തിന്റെ നിർദേശം

കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ നൽകി കേന്ദ്രസർക്കാർ. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍  മാസ്‌ക്, ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്ക് കേസുകള്‍ ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ആരോഗ്യമന്ത്രാലയം നല്‍കിയ മാസ്‌ക് ഉപയോഗം, കൈകഴുകല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ തുടരണമെന്നും കേന്ദ്രം അറിയിച്ചു. ഭാവിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി.

Comments
Spread the News
Exit mobile version