Site icon Ananthapuri Express

ശ്രീകാര്യം ഹൈസ്‌കൂൾ സമ്പൂർണ ഡിജിറ്റലായി

ശ്രീകാര്യം സർക്കാർ ഹൈസ്കൂൾ സമ്പൂർണ ഡിജിറ്റലായി. ഇനി സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ക്ലാസ്‌ ഓൺലൈനിൽ. എസ്എസ്എൽസി പരീക്ഷാ ഉന്നതവിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡ് വിതരണവും സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും നഗരസഭാ വിദ്യാഭ്യാസ –-യുവജന, കായിക സ്ഥിരംസമിതി അധ്യക്ഷ ഡോ. റീന നിർവഹിച്ചു. ഗാന്ധിപുരം റസിഡന്റ്‌സ്‌ അസോസിയേഷൻ നൽകിയ 10 മൊബൈൽ ഫോണും അസോസിയേഷൻ ഭാരവാഹികളായ ജോൺ, ജോയ്, കൈമൾ എന്നിവരിൽനിന്ന്‌ ഏറ്റുവാങ്ങി.
കൗൺസിലർമാരായ സ്റ്റാൻലി ഡിക്രൂസ്, ചെമ്പഴന്തി ഉദയൻ, പ്രധാനാധ്യാപിക റോസ് കാതറീൻ, പിടിഎ പ്രസിഡന്റ് എസ് സുരേഷ്കുമാർ, സ്റ്റാഫ് സെക്രട്ടറി അനിത നായർ എന്നിവർ പങ്കെടുത്തു. പിടിഎയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ നൂറോളം സ്മാർട്ട്‌ ഫോൺ കണ്ടെത്താനായത്. സ്മാർട്ട് ഫോൺ ചലഞ്ചിനോട് സഹകരിച്ച വ്യക്തികളോടും സംഘടനകളോടും സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു

 

 

Comments
Spread the News
Exit mobile version