Site icon Ananthapuri Express

ബയോ വെപ്പണ്‍: അയിഷയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി

ബയോ വെപ്പണ്‍  പരാമര്‍ശത്തില്‍ സംവിധായിക അയിഷ സുത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി. പരാമര്‍ശം സമൂഹത്തില്‍ സംഘര്‍ഷത്തിന് വഴിവെച്ചതായോ, ഇരു വിഭാഗങ്ങള്‍ തമ്മില്‍ വിദ്യേഷത്തിനോ അകല്‍ച്ചക്കോ കാരണമായതായി കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ ഹര്‍ജിക്കാരി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ജസ്റ്റിസ് അശോക് മേനോന്‍ ഉത്തരവില്‍ വ്യക്തമാക്കി. അയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യം കോടതി സ്ഥിരപ്പെടുത്തി. ലക്ഷദ്വീപ് പരാമര്‍ശത്തില്‍ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെ തുടര്‍ന്നാണ് അയിഷ ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ഇളവ് ചെയ്തതിലൂടെ  ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ജൈവായുധം പ്രയോഗിച്ചെന്നായിരുന്നു അയിഷയുടെ ആരോപണം.

Comments
Spread the News
Exit mobile version