Site icon Ananthapuri Express

വെള്ളം കരുതണേ പൈപ്പ്‌ പണിമുടക്കും

ഉന്നതതല ജലസംഭരണിയുടെ ഒന്നാംഘട്ട ശുചീകരണം നടക്കുന്നതിനാൽ വ്യാഴാഴ്‌ച തൈക്കാട്, വലിയശാല, സംഗീത നഗർ, കണ്ണേറ്റുമുക്ക്, ജഗതി, വഴുതയ്ക്കാട്, മേട്ടുകട, ബേക്കറി ജങ്‌ഷൻ, നന്ദാവനം,  മ്യൂസിയം, ഇടപ്പഴഞ്ഞി, ഫോറസ്റ്റ് ഓഫീസ് റോഡ്, ലെനിൻ നഗർ, വെള്ളയമ്പലം ആൽത്തറ നഗർ, പാളയം എന്നിവിടങ്ങളിൽ പകൽ  ജലവിതരണം ഭാഗികമായി മുടങ്ങും.
വെള്ളിയാഴ്‌ച എം ജി റോഡ്, സെക്രട്ടറിയറ്റ്, സ്റ്റാച്ച്യൂ, എംഎൽഎ  ക്വാർട്ടേഴ്സ്, ജനറൽ ഹോസ്പിറ്റൽ, വഞ്ചിയൂർ, പാളയം, വികാസ് ഭവൻ, പൊലീസ് ക്വാർട്ടേഴ്സ്, പ്ലാമൂട്, തേക്കുംമൂട്, മുളവന, ഗൗരീശ പട്ടം, വരമ്പശ്ശേരി, കണ്ണമ്മൂല, കുമാരപുരം, ചെട്ടിക്കുന്ന്, പേട്ട, ആനയറ, ചാക്ക, കരിയ്ക്കകം, വെട്ടുകാട്, വേളി, ശംഖുംമുഖം, തുമ്പ, വാൻറോസ് ജങ്‌ഷൻ, ഊറ്റുകുഴി, ഗാന്ധാരിഅമ്മൻ കോവിൽ, മാഞ്ഞാലിക്കുളം, ആയുർവേദ കോളേജ്, അംബുജ വിലാസം റോഡ്, പുളിമൂട് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും പകൽ സമയം ജലവിതരണം പൂർണമായും മുടങ്ങും.
Comments
Spread the News
Exit mobile version