കേരളത്തിൽ ഹിന്ദുത്വയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്നതിൽ ഒന്ന് കുടുംബകൂട്ടായ്മകളാണെന്ന് സുനിൽ പി ഇളയിടം. യാഥാസ്ഥിതികത നിറഞ്ഞ ഇത്തരം കൂട്ടായ്‌മകളിലേക്ക് മതാത്മകതയുടെ മറപറ്റിയാണ് വർഗീയത കടന്നുവരുന്നത്
അതിനാൽ ഗാർഹികമണ്ഡലം ജനാധിപത്യപരമാക്കേണ്ടതും കൂടുതൽ തുറന്നതാക്കേണ്ടതും ഈ കാലഘട്ടത്തിലെ രാഷ്ട്രീയ ആവശ്യമാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടി രാജ്യത്ത് ഹിന്ദുത്വയുടെ വളർച്ചയെ ബാധിക്കുന്നില്ല. ഇന്ത്യയുടെ ദേശീയതയും ഭൂതകാലവും വിശകലനം ചെയ്തുകൊണ്ടുമാത്രമേ ഹിന്ദുത്വയെ പ്രതിരോധിക്കാനാകൂയെന്നും ആ ബോധ്യത്തിലേക്കാണ് രാഷ്ട്രീയനേതൃത്വം വരേണ്ടതെന്നും സുനിൽ പി ഇളയിടം പറഞ്ഞു.
Comments