Site icon Ananthapuri Express

സൈബർ ആക്രമണം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തു. തിരുമല കുന്നപ്പുഴയിലെ ആദിത്യ എസ്‌ നായരാണ്‌ (18) മരിച്ചത്‌. കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു ആദിത്യ വീടിനുള്ളിൽ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. തുടർന്ന്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യ ഇന്നലെ രാത്രിയാണ്‌ മരിച്ചത്‌.

സൈബർ ആക്രമണം കാരണമാണ്‌ ആദിത്യ ആത്മഹത്യ ചെയ്തതെന്ന്‌ സുഹൃത്തുക്കൾ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി സൗഹൃദത്തിലായിരുന്നു ആദിത്യ. വേർപിരിഞ്ഞതോടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാവുകയാണുണ്ടായത്‌.

അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്‌. സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ കുടുംബം പൊലീസിൽ പരാതി നൽകും. മേയർ ആര്യ രാജേന്ദ്രൻ ആദിത്യയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.

Comments
Spread the News
Exit mobile version