Site icon Ananthapuri Express

കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനെ വെട്ടാൻ സുധാകരൻ; കൂട്ടത്തല്ല് അന്വേഷിക്കാന്‍ മൂന്നംഗ സമിതി

ക്യാമ്പിലെ കൂട്ടത്തല്ലിൽ കെപിസിസിക്ക് ബദലായി കമ്മീഷനെ പ്രഖ്യാപിച്ച്‌ കെഎസ്‌യു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മൂന്നംഗ സമിതിയെ ചുമലപ്പെടുത്തി. അനീഷ് ആന്റണി, അര്‍ജുന്‍ കട്ടയാട്, നിതിന്‍ മണക്കാട്ട് മണ്ണില്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. പ്രാഥമിക റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് മുന്‍പ് സമര്‍പ്പിക്കണം. അന്തിമ റിപ്പോര്‍ട്ട് ജൂണ്‍ 10ന് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കെപിസിസി അന്വേഷണ കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്നംഗ കമ്മീഷന്‍ പ്രാഥമിക റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് കെഎസ്‌യുവും അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്.

വിഷയം കെഎസ്‌യു പരിശോധിക്കുമെന്ന് വി ഡി സതീശന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസിക്ക് ബദലായി കെഎസ്‌യു കമ്മീഷനെ പ്രഖ്യാപിച്ചത്. അതേസമയം കൂട്ടത്തല്ല് വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. അലോഷ്യസ് സേവ്യറിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട്‌ എഐസിസിക്ക് കത്ത് നല്‍കും. പാര്‍ട്ടിക്ക് ആകെ നാണക്കേടായ കൂട്ടത്തല്ലില്‍ തിരുത്തല്‍ നടപടി മുകളില്‍ നിന്ന് തന്നെ വേണമെന്നാണ് സുധാകരന്റെ ആവശ്യം. കെപിസിസി അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ പശ്ചാത്തലത്തിലാണ് സുധാകരന്റെ നീക്കം.

Comments
Spread the News
Exit mobile version