Site icon Ananthapuri Express

മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

പാലക്കാട്. മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ എ വി മുകേഷ് (34) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മലമ്പുഴ പനമരക്കാടിനടുത്ത് കൊട്ടേക്കാട് ഷൂട്ടിനിടെയാണ് അപകടം. ഫോട്ടോഗ്രാഫിയിലും എഴുത്തിലും കഴിവ് തെളിയിച്ച യുവ പത്രപ്രവർത്തകനാണ്

കാട്ടാനക്കൂട്ടം പുഴ കടക്കുന്നത് ചിത്രീകരിക്കുകയായിരുന്നു മുകേഷ്. ഇതിനിടെ അപ്രതീക്ഷിതമായി ആക്രമണത്തിന് ഇരയായി.

ഡൽഹിയിലായിരുന്നു ജോലി ചെയ്തിരുന്നത്. പാലക്കാട് സ്ഥലം മാറി വന്നിട്ട് ഒരു വർഷം ആയിട്ടേയുള്ളൂ. പാർശ്വവൽക്കരിക്കപ്പെട്ടവരെ കുറിച്ച് അതിജീവനം എന്ന പേരിൽ ശ്രദ്ധേയമായ കോളം എഴുതിയിരുന്നു. ഇതിന്റെ നൂറ് ലക്കം തികച്ചത് അടുത്തിടെ സഹപ്രവർത്തകർക്ക് ഒപ്പം ആഘോഷിച്ചിരുന്നു.

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്.

Comments
Spread the News
Exit mobile version