Site icon Ananthapuri Express

ഹൃദ്‌രോഗചികിത്സയ്ക്ക് സാമൂഹിക 
സുരക്ഷാ പദ്ധതികൾ അനിവാര്യം

കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ഹയാത്ത് റീജൻസിയിൽ നടന്നു. പ്രസിഡന്റ് ഡോ. പി ബി ജയഗോപാൽ ഉദ്ഘാടനം ചെയ്തു. ജന്മനായുള്ള ഹൃദയ രോഗങ്ങൾ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത്തരം ഘടനാപരമായ അസാധാരണതകൾ പരിഹരിക്കുന്നതിന് സാധാരണക്കാരെ പ്രാപ്തമാക്കുന്ന സാമൂഹിക ആരോഗ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കാൻ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓർഗനൈസിങ് ചെയർമാൻ ഡോ. എൻ പ്രതാപ് കുമാർ, ഓർഗനൈസിങ് സെക്രട്ടറി ഡോ. എസ് പ്രവീൺ, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. കെ ശിവപ്രസാദ്, ഡോ. എസ് എം അഷ്‌റഫ്, ഡോ. പി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുത്തു.

Comments
Spread the News
Exit mobile version