Site icon Ananthapuri Express

വി ജോയിയുടെ മണ്ഡലം പര്യടനം ആരംഭിച്ചു

ആറ്റിങ്ങലിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി ജോയിയുടെ സ്ഥാനാർത്ഥിപര്യടനം ആരംഭിച്ചു. രാവിലെ എട്ടുമണിക്ക് കിളിമാനൂർ കുന്നുമേലിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി സ്ഥാനാർത്ഥി പര്യടനം ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 22 വരെ മണ്ഡലത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്ഥാനാർഥിയെത്തും. സ്ഥാനാർത്ഥി പര്യടനം ആരംഭിക്കുന്നതോടെ പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വിവിധ ജനവിഭാഗങ്ങളുമായി സംവദിച്ചു കൊണ്ടുള്ള വി.ജോയിയുടെ ആദ്യഘട്ട പ്രചരണങ്ങൾ ഏറെ ജന ശ്രദ്ധ നേടിയിരുന്നു. അതിൻ്റെ തുടർച്ചയാകും സ്ഥാനാർത്ഥി പര്യടനം. പ്രചരണത്തിന്റെ ആദ്യഘട്ടത്തിലെ മേൽക്കോയ്മ സ്ഥാനാർത്ഥി പര്യടനത്തോട് കൂടി വർദ്ധിക്കുമെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്.

Comments
Spread the News
Exit mobile version