സംസ്ഥാന ചലച്ചിത്ര അക്കാദമി കെഎസ്എഫ്ഡിസി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്ര മേളയുടെ ആദ്യദിനത്തിൽ പ്രേക്ഷകരുടെ വൻ പങ്കാളിത്തം. മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമ സൃഷ്ടിച്ച ആൾത്തിരക്ക് ഒഴിവാക്കാൻ കൈരളി തിയറ്റർ സമുച്ചയത്തിൽ സംഘാടകർക്ക് ഹൗസ് ഫുൾ ബോർഡുകൾ പ്രദർശിപ്പിക്കേണ്ടി വന്നു. കുട്ടിച്ചാത്തൻ ത്രിമാന സാങ്കേതികതയിൽ കാണുന്നതിനായി എത്തിച്ചേർന്നവരുടെ ക്യൂ വൈകിട്ട് അഞ്ചോടെ നീണ്ടു. ചിത്രം ആറിന് നിള തിയറ്ററിൽ വൈകിട്ട് ഏഴിന് വീണ്ടും പ്രദർശിപ്പിക്കുമെന്ന ഉറപ്പിലാണ് പലരും മടങ്ങിയത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത “എലിപ്പത്തായം” സിനിമയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യം എത്തുന്നവർക്ക് ആദ്യം ഇരിപ്പിടം എന്ന നിലയിലാണ് തുടർന്നുള്ള ദിവസങ്ങളിലും നടക്കുക. മുൻഗണനാ ക്രമം ഉറപ്പാക്കുന്നതിന് സൗജന്യ ടിക്കറ്റ് ഓരോ ഷോയ്ക്കും ഒരു മണിക്കൂർ മുമ്പായി കൗണ്ടറിൽ ലഭിക്കും.
കേരളീയം ചലച്ചിത്ര മേളയിൽ ഇന്ന്
കൈരളി തിയറ്റർ: രാവിലെ 09:30 അനുഭവങ്ങൾ പാളിച്ചകൾ (1971), ഉച്ചയ്ക്ക് 12:45 ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987), വൈകിട്ട് 03:45 ഗോഡ്ഫാദർ (1991), 07:30 ഒരു വടക്കൻ വീരഗാഥ (1989)
ശ്രീ തിയറ്റർ: രാവിലെ 09:30 ന്യൂസ്‌പേപ്പർ ബോയ് (1955), ഉച്ചയ്ക്ക് 12:30 കബനീ നദി ചുവന്നപ്പോൾ (1976), വൈകിട്ട് 03:30 നീലക്കുയിൽ (1954), 07:15 ചെമ്മീൻ (1965).
നിള തിയറ്റർ: രാവിലെ 09:15 സ്വനം (2017), കെ ജി ജോർജ് ദ മാസ്റ്റർ (ഡോക്യുമെന്ററി), 11:45 കോലുമിട്ടായി, വൈകിട്ട് 03:00 മനു അങ്കിൾ, കുമ്മാട്ടി (4K Restored) (1979).
കലാഭവൻ തിയറ്റർ: രാവിലെ 09:45 കള്ളിച്ചെല്ലമ്മ (1969), ഉച്ചയ്ക്ക് 12:15 ആലീസിന്റെ അന്വേഷണം (1989), വൈകിട്ട് 3: നവംബറിന്റെ നഷ്ടം (1982), 7:30: ബി 32 മുതൽ 44 വരെ (2023)