Site icon Ananthapuri Express

‘ഗോദ’ നടി വാമിഖ ഗബ്ബിയുടെ അതീവ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

 

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘ഗോദ’യിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വാമിഖ ഗബ്ബി. അതിനു ശേഷം പൃഥ്വിരാജ് നായകനായ ‘നയൻ’ എന്ന സിനിമയിലും വാമിഖ ഭാഗമായി. അന്ന് പട്ടു ചുറ്റി, പൊട്ടു തൊട്ടു വന്ന വാമിഖയെ പിന്നീട് ബിക്കിനി മേക്കോവറിലും പ്രേക്ഷകർ കണ്ടിരുന്നു.

ബോളിവുഡിൽ ശ്രദ്ധേയയായ നടിയുടെ ​​ഗ്ലാമറസ് രം​ഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നെറ്റ്ഫ്ലിക്സ് ചിത്രം ‘ഖുഫിയ’യിലെ നടിയുടെ രംഗങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. പിന്നാലെ താരത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രത്തിൽ അതീവ ​ഗ്ലാമറസ് ലുക്കിലാണ് വാമിഖ എത്തുന്നത്. ലൈം​ഗിക രം​ഗത്തിലും ടോപ് ലെസ്സായുമെല്ലാം താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഇന്ത്യൻ സംസ്കാരത്തെ കളങ്കപ്പെടുത്തുന്നതാണ് ഇത്തരം രം​ഗങ്ങൾ എന്നാണ് ഒരു വിഭാ​ഗം വിമര്‍ശിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്ര സർക്കാർ ഉറങ്ങുകയാണോ എന്നും ചോദിക്കുന്നവരുണ്ട്.

അമര്‍ ഭൂഷണിന്റെ എക്‌സേപ്പ് ടു നോ വേര്‍ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഖുഫിയ ഒക്ടോബര്‍ 5 നാണ് നെറ്റ്ഫ്ലിക്സിൽ റിലീസായത്. തബുവാണ് ഈ സ്പൈ ത്രില്ലറിലെ നായിക. അലി ഫസൽ, വാമിക ഗബ്ബി, ആശിഷ് വിദ്യാർത്ഥി, അസ്മേരി ഹക്ക് ബധോൺ എന്നിവരാണ് മറ്റ് താരങ്ങൾ. പൊറിഞ്ചു മറിയം ജോസ്, ബ്രോ ഡാഡി, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി താരം ഡിസ്നി ജയിംസ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന ഒരു ചാരനെ കണ്ടെത്താൻ നിയോഗിക്കപ്പെടുന്ന കൃഷ്‍ണ മെഹ്‍റ എന്ന ‘റോ’ ഏജന്റിന്റെ കഥയാണ് ചിത്രത്തിൽ വിവരിക്കുന്നത്. ഫർഹാദ് അഹമ്മദ് ആണ് ഛായാഗ്രഹണം. സംഗീതം വിശാൽ ഭരദ്വാജ്. എഡിറ്റിങ് ശ്രീകർ പ്രസാദ്.

2007ൽ ‘ജബ് വി മെറ്റ്’ എന്ന ചിത്രത്തിലൂടെയാണ് പഞ്ചാബി സ്വദേശി വാമിഖ അഭിനയരംഗത്തെത്തുന്നത്. മാലൈ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലും അരങ്ങേറ്റം കുറിച്ചു.

ഹിന്ദി ചിത്രമായ ’83’ൽ വാമിഖ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. അധികം ദൈർഘ്യമുള്ള വേഷമല്ലായിരുന്നു ഇത്. കഥക് നർത്തകി കൂടിയാണ് വാമിഖ

മലയാള സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വിവിധ തരം ഫോട്ടോഷൂട്ടുകളുമായി വാമിഖയെ ഇടയ്ക്ക് കാണാൻ സാധിക്കും. മലയാളത്തിൽ നിന്നുള്ള ‘ബോധി, ഗതി, മുക്തി’ എന്ന മ്യൂസിക് ആൽബത്തിലെ നായികമാരിൽ ഒരാളായി ഇടയ്ക്ക് വാമിഖ അഭിനയിച്ചിരുന്നു.

 

Comments
Spread the News
Exit mobile version