Site icon Ananthapuri Express

മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത നടപടി: മന്ത്രി

മാലിന്യം വലിച്ചെറിയുകയും നിയമം ലംഘിക്കുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌. മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾക്കും ആമയിഴഞ്ചാൻ തോട്‌ സംരക്ഷണത്തിനുമായി കോർപറേഷൻ തമ്പാനൂർ വാർഡ്‌ ജനകീയ സമിതി രൂപീകരണം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക്‌ എല്ലാവരുടെയും പിന്തുണ ലഭിക്കുമ്പോഴും അപൂർണം ചിലരുടെ നിസ്സഹകരണം ഉണ്ടാകുന്നു. വഴങ്ങാത്തവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും. സർവകക്ഷിയോഗത്തിലും ഈ അഭിപ്രായമാണ്‌ ഉയർന്നത്‌.  പിഴയിൽമാത്രം ശിക്ഷ ഒതുങ്ങില്ല. ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസ്‌ എടുക്കും. കടുത്ത നടപടി സ്വീകരിച്ച്‌ മാത്രമേ മാറ്റം വരികയുള്ളൂ. പരമാവധി പിഴ ഈടാക്കണമന്ന്‌ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. ഇളവ്‌ അനുവദിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. മാലിന്യമുക്‌തിക്കായി പഴുതടച്ച സംവിധാനമാണ്‌ നഗരസഭയും സർക്കാരും ചേർന്ന്‌ ഒരുക്കുന്നതെന്ന്‌ മന്ത്രി  പറഞ്ഞു.
മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ഗായത്രി ബാബു, സി എസ്‌ സുജാദേവി, ഷാജിദ നാസർ, മേടയിൽ വിക്രമൻ, കൗൺസിലർമാരായ ഡി ആർ അനിൽ, എസ്‌ എസ്‌ ശരണ്യ, കോർപറേഷൻ ഹെൽത്ത്‌ ഓഫീസർ ഗോപകുമാർ, തമ്പാനൂർ രാജീവ്‌ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ പി കെ രാജു സ്വാഗതവും കൗൺസിലർ സി ഹരികുമാർ നന്ദിയും പറഞ്ഞു. പുഞ്ചക്കരി വാർഡിലെ ഹരിതകർമ സേനാംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌  നൽകിയ ഒരു ദിവസത്തെ വേതനവും മന്ത്രി ഏറ്റുവാങ്ങി.
Comments
Spread the News
Exit mobile version