നഗരത്തിൽ മഴ കനത്തതോടെ കോർപറേഷൻ കൂടുതൽ ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ഒന്നരമണിക്കൂറിൽ 55mm മഴയാണ് നഗരത്തിൽ പെയ്തത്. നഗരസഭാ പരിധിയില്‍ ഇന്നുണ്ടായ മഴക്കെടുതിയില്‍ ചെട്ടിവിളാകം വാര്‍ഡില്‍ സാന്ത്വനം ഹോസ്പിറ്റല്‍ റോഡ്, ചാല വാര്‍ഡില്‍ സെന്‍ട്രല്‍ തീയേറ്റര്‍ റോഡ്, കിഴക്കേകോട്ട കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡ്, ഉള്ളൂര്‍ വാര്‍ഡില്‍ പോങ്ങുംമൂട് മെയിന്‍റോഡ്, പാപ്പനംകോട് വാര്‍ഡില്‍ സ്നേഹപുരി, കൃഷ്ണനഗര്‍ റോഡ്, മേലാംകോട് വാര്‍ഡില്‍ അമ്പലക്കുന്ന്, വാണിവിളാകം റോഡ്, തമ്പാനൂര്‍ വാര്‍ഡില്‍ പാര്‍ക്ക്, എസ് എസ് കോവില്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറുകയുണ്ടായി. നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിൽ ഈ മേഖലകളിലെ പ്രശ്നം പരിഹരിച്ചു. കൂടാതെ പൂന്തുറ മാണിക്യവിളാകം വാര്‍ഡില്‍ ആലുകാട്, കരമന നെടുങ്കാട് ധര്‍മ്മമുടുമ്പ്, മെഡിക്കല്‍കോളേജ് വാര്‍ഡില്‍ കണ്ണംമ്മൂല ഗ്രീന്‍ലൈന്‍, വിദ്യാധിരാജ, ജഗതി വാര്‍ഡില്‍ കുളപ്പുര, പീപ്പിള്‍സ് ലൈന്‍, ആറ്റിപ്ര വാര്‍ഡില്‍ മുള്ളുവിള, കഴക്കൂട്ടം വാര്‍ഡില്‍ മുള്ളുവിള കോളനി, ഫോര്‍ട്ട് വള്ളക്കടവ് വാര്‍ഡില്‍ എന്‍ എസ് ഡിപ്പോ, കമലേശ്വരം വാര്‍ഡില്‍ ഗംഗാനഗര്‍, വലിയവിള വാര്‍ഡില്‍ ഇലങ്കത്ത് നഗര്‍, വട്ടിയൂര്‍ക്കാവ് വാര്‍ഡില്‍ പുളിമൂട് ലൈന്‍, പേരൂര്‍ക്കട വാര്‍ഡില്‍ അഭയ നഗര്‍, ശാസ്തമംഗലം വാര്‍ഡില്‍ പഴനി നഗര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. മെഡിക്കല്‍കോളേജ് വാര്‍ഡില്‍ കൊട്ടിയോടില്‍ മതില്‍ ഇടിഞ്ഞു വീണത് നീക്കം ചെയ്തു. കാലടി വാര്‍ഡില്‍ കാലടി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പില്‍ നിലവില്‍ 11 പേരുണ്ട്. വെട്ടുകാട്, മാണിക്യവിളാകം, കണ്ണമ്മൂല, ആറ്റിപ്ര, വട്ടിയൂര്‍ക്കാവ്, വള്ളക്കടവ്, ജഗതി, കമലേശ്വരം എന്നീ വാര്‍ഡുകളില്‍ വെള്ളക്കെട്ടുണ്ടായ റോഡുകളിലും, വീടുകളിലും നഗരസഭ ജീവനക്കാരുടെ നേതൃത്വത്തില്‍ പമ്പ് ഉപയോഗിച്ച് മഴവെള്ളം നീക്കം ചെയ്തു. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
കനത്ത മഴയെതുടര്‍ന്ന് പട്ടം തേക്കുംമൂട് ബണ്ട് കോളനിയില്‍ പട്ടം തോട് കരകവിഞ്ഞ് ഒഴുകിയതുകാരണമുണ്ടായ വെള്ളക്കെട്ട് മൂലം 5 കുടുംബങ്ങളെ മേയറും ഡെപ്യൂട്ടി മേയറും നേരിട്ടെത്തി കുന്നുകുഴി സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മഴ കനക്കുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ നഗരസഭ സജ്ജമാണെന്നും അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍മാരെയോ കണ്‍ട്രോള്‍ റൂമിലോ വിവരമറിയിക്കണമെന്ന് മേയര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂം നമ്പര്‍ – 9446677838