ഇന്ധനവിലവർധനയും വിളനാശവും കാരണം പച്ചക്കറിവില കുതിച്ചുയരുന്നു. ഡൽഹിയിൽ തക്കാളി, വലിയഉള്ളി വില കിലോയ്‌ക്ക് 60 രൂപ കടന്നു. മൊത്തക്കച്ചവടക്കാരുടെ പക്കൽനിന്ന് ചില്ലറവിൽപ്പനക്കാരുടെ അടുത്തെത്തുമ്പോൾ 10 മുതൽ 20 രൂപവരെ വില വീണ്ടും കൂടുന്നു. സാധാരണ ഗാസിപുർ മണ്ഡിയിൽ ഉള്ളി കിലോയ്‌ക്ക് 20–-25 രൂപയ്‌ക്കും തക്കാളി 30–-36 രൂപയ്‌ക്കും ലഭിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ മൊത്തക്കച്ചവടക്കാരുടെ അടുത്തുതന്നെ ഉള്ളിയുടെയും തക്കാളിയുടെയും വില 55–-60 രൂപ കടന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഡൽഹിയിലേക്ക് ഉള്ളിയും തക്കാളിയും മറ്റും എത്തുന്നത്. കനത്തമഴ കാരണം ഈ സ്ഥലങ്ങളിൽ വലിയ വിളനാശമാണ് ഉണ്ടായത്. ഇന്ധനവിലവർധന കാരണം പച്ചക്കറി എത്തിക്കാനുള്ള ചെലവും ഉയർന്നു.
Comments