Site icon Ananthapuri Express

മധ്യപ്രദേശിൽ ഇനി ‘പശു മന്ത്രിസഭ’യും

ഭോപാൽ> മധ്യപ്രദേശിൽ പശു സംരക്ഷണത്തിനായി “പശു മന്ത്രിസഭ’ രൂപീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ശിവരാജ്‌സിങ്‌ ചൗഹാൻ. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ആഭ്യന്തരം, കർഷകക്ഷേമവകുപ്പ് എന്നിവ “പശു മന്ത്രിസഭ’യുടെ ഭാഗമാകും.
ഗോപാഷ്‌ടമി ദിനമായ 22ന്‌ അഗർ മൽവയിലെ പശു സംരക്ഷണകേന്ദ്രത്തിൽ മന്ത്രിസഭ ആദ്യ യോഗം ചേരുമെന്ന്‌ ചൗഹാൻ ട്വീറ്റ്‌ ചെയ്‌തു.

Comments
Spread the News
Exit mobile version