കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപി. ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് വെള്ളിയാഴ്ച ചിത്രം പങ്കുവെച്ചത്. കഴുത്തിൽ ഷൂവുമിട്ട് നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രത്തോടൊപ്പം രാഹുൽ ഗാന്ധി ഇൻ ആൻഡ് അസ് ട്യൂബ് ലൈറ്റ് എന്നും കാപ്ഷൻ വെച്ചിട്ടുണ്ട്. മെയ്ഡ് ഇൻ ചൈന എന്നും ചിത്രത്തിലുണ്ട്. മുമ്പ് 2020ലും പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്നു വിളിച്ച് പരിഹസിച്ചിരുന്നു.
Comments