Site icon Ananthapuri Express

മോദി സർക്കാരിന്റെ ഭരണഘടനാ ദിനാചരണം കാപട്യം: സീതാറാം യെച്ചൂരി

മോദി സർക്കാരിന്റെ ഭരണഘടനാ ദിനാചരണം കാപട്യത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു.

ഭരണഘടനയുടെ ഏറ്റവും മൗലികമായ സവിശേഷതകളെ ഗുരുതരമായി അട്ടിമറിക്കുന്നവരാണ്‌ ഭരണഘടനാദിനം ആചരിക്കുന്നത്‌. ഭരണഘടന എല്ലാവർക്കും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിന്‌ എല്ലാ സംരക്ഷണവും ഉറപ്പുനൽകുന്നതിൽ പ്രതിഷേധിച്ചാണ്‌ പ്രതിപക്ഷ പാർടികളുടെ ബഹിഷ്‌കരണമെന്ന്‌- യെച്ചൂരി പറഞ്ഞു.

Comments
Spread the News
Exit mobile version