
കാട്ടാക്കട : പഴയ പത്രങ്ങൾ ശേഖരിച്ചു വിറ്റും ലഭിച്ച തുകയിലൂടെ മൊബൈൽ മോർച്ചറിയും ആംബുലൻസും വാങ്ങി നാടിനു സമർപ്പിച്ച് ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി.
രണ്ടുവർഷംമുമ്പ് മാനുഷം എന്നപേരിൽ ആംബുലൻസ് സ്വന്തമാക്കാൻ പണം കണ്ടെത്തിയത് പ്രവർത്തകരുടെ വീടുകളിൽ ചെറിയ കുടുക്കകൾ സ്ഥാപിച്ചായിരുന്നു. കോവിഡ് പ്രതിരോധരംഗത്തെ മുന്നണി പോരാളികളെ അനുമോദിച്ചും പിന്തുണയും നൽകി നാട് ഒപ്പംനിന്നു. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 27-ാം വാർഷികത്തിലാണ് രണ്ടാമത്തെ ആംബുലൻസും മൊബൈൽ മോർച്ചറിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ നാടിനു സമർപ്പിച്ചത്.
ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു
Comments