Site icon Ananthapuri Express

ബത്തേരി തെരഞ്ഞെടുപ്പ്‌ കോഴ; സി കെ ജാനുവും പ്രശാന്ത്‌ മലവയലും ശബ്‌ദപരിശോധനയ്‌ക്ക്‌ എത്തി

കൊച്ചി : ബത്തേരി കോഴ വാഗ്‌ദാന കേസിൽ സി കെ ജാനുവും, ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയലും ശബ്‌ദപരിശോധനയ്‌ക്ക്‌ ഹാജരായി. കാക്കാനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു പരിശോധന. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്‌ പരിശോധന നടന്നത്‌.

കേസിലെ സാക്ഷി പ്രസീത അഴീക്കോടും ശബ്‌ദപരിശോധനയ്ക്ക് ഇന്ന് വീണ്ടും ഹാജരായി. നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാകൻ ജെആർപി നേതാവ് സി കെ ജാനുവിന് കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് ശബ്‌ദ സാമ്പിളുകൾ പരിശോധിക്കുന്നത്.

കേസിൽ ഇരുവരുടെയും ശബ്‌ദപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് വച്ച് സി കെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷവും സുൽത്താൻ ബത്തേരിയിലെ റിസോർട്ടിൽ വെച്ച് ബിജെപി ജില്ലാ ഭാരവാഹികൾ വഴി 25 ലക്ഷവും കൈമാറിയെന്നായിരുന്നു ജെആർപി നേതാവ് പ്രസീത അഴീക്കോടിന്റെ ആരോപണം.

Comments
Spread the News
Exit mobile version