Site icon Ananthapuri Express

എയർഇന്ത്യ വിൽപ്പനയെ വാഴ്‌ത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : എയർഇന്ത്യ വിൽക്കുന്നത്‌ രാജ്യത്തെ വ്യോമയാനമേഖലയ്‌ക്ക്‌ പുതിയ ഊർജം പകരുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ ഖുശിനഗർ രാജ്യാന്തര വിമാനത്താവളം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിരോധ വ്യോമമേഖല സിവിൽ വിമാനങ്ങൾക്ക്‌ തുറന്നുകൊടുക്കുന്നത്‌ വ്യോമപാതകളുടെ ദൂരം കുറയ്‌ക്കും. ഡ്രോൺനയം വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും പറഞ്ഞു. ഗൗതമ ബുദ്ധൻ നിർവാണം പ്രാപിച്ചതെന്നു കരുതുന്ന ഖുശിനഗറിലേക്ക്‌ ശ്രീലങ്കയിൽനിന്നുള്ള മന്ത്രിമാരും ബുദ്ധസന്യാസിമാരുമാണ്‌ ആദ്യ വിമാനത്തിൽ എത്തിയത്‌.

Comments
Spread the News
Exit mobile version