Site icon Ananthapuri Express

മതനിരപേക്ഷസ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയണം: മേയർ

തിരുവനന്തപുരം : നഗരസഭയുടെ മതനിരപേക്ഷസ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ.
സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനവും എന്നപോലെ തിരുവനന്തപുരം നഗരസഭയും ഒരു മതനിരപേക്ഷ സ്ഥാപനമാണ്‌. എല്ലാ ജാതി മത വിഭാഗങ്ങൾക്കും ഒരേ പരിഗണനയാണ് നൽകുന്നത്‌. നഗരസഭയിൽ ചില കൗൺസിലർമാർ നടത്തിയ ഹോമം സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെ അട്ടിമറിക്കാൻ ബോധപൂർവം നടത്തിയ ഇടപെടലാണ്‌. ഇതിൽനിന്ന്‌ കൗൺസിലർമാർ മാറിനിൽക്കണം. സംസ്ഥാനത്തിന്റെയും നഗരസഭയുടെയും മതനിരപേക്ഷസ്വഭാവം തകർക്കാനുള്ള നീക്കത്തെ എതിർക്കുമെന്നും മേയർ അറിയിച്ചു.

Comments
Spread the News
Exit mobile version