പാലാ ഉപതെരഞ്ഞെടുപ്പില്‍ ഗുരുതര ചട്ടലംഘനവുമായി യുഡിഎഫ്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ.ജോസ് ടോമിന്റെ വോട്ടഭ്യര്‍ത്ഥനയ്ക്ക് മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ചട്ടലംഘനം നടത്തിയിരിക്കുന്നത്. ജനതാദള്‍ യുഡിഎഫ് വിഭാഗമാണ് നോട്ടീസ് അച്ചടിച്ചിരിക്കുന്നത്.ഗുരുതര ചട്ടലംഘമാണുണ്ടായിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരാതി ലഭിച്ചാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ സുധീര്‍ ബാബു വ്യക്തമാക്കി.
Comments